ഹൈദരാബാദ്: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ബൊപ്പനഹള്ളി ജിമ്മിലാണ് സംഭവം. ബോവൻപള്ളി നിവാസിയും ആസിഫ് നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ വിശാൽ (24) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പതിവായി വർക്ക് ഔട്ട് ചെയ്യാറുള്ള വിശാൽ ഇന്ന് രാവിലെ ജിമ്മിൽ എത്തിയപ്പോൾ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിശാലിന് ഹൃദയാഘാതം ഉണ്ടായെന്നും തൽക്ഷണം മരിച്ചതായും ഡോക്ടർ അറിയിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
