മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇ ഡി കേസിലും ജാമ്യം. ഇ ഡി കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്. ഇതോടെ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആകും. ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്നുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ സുപ്രീംകോടതി നേരത്തെ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇ ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ ആയിരുന്നില്ല.
