കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടയില്‍ വീണ്ടും സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്‍റെ സല്‍മാന്‍ നിസാറിന് പിന്നിൽ മൂന്നാമതുണ്ടായിരുന്ന സഞ്ജു ആലപ്പി റിപ്പിള്‍സിനെതിരായ വെടിക്കെട്ടിലൂടെ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. മത്സരത്തില്‍ 41 പന്തില്‍ 83 റൺസാണ് താരം നേടിയത്.
ആറ് കളികളില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 368 റണ്‍സാണ് ആകെ മൊത്തം സഞ്ജുവിനുള്ളത്. ആറ് കളികളില്‍ 296 റണ്‍സടിച്ച സല്‍മാന്‍ നിസാർ മൂന്നാം സ്ഥാനത്താണ്. തൃശൂര്‍ ടൈറ്റന്‍സിന്‍റെ അഹമ്മദ് ഇമ്രാന്‍ തന്നെയാണ് റൺവേട്ടക്കാരില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ഏഴ് കളികളില്‍ മൂന്ന് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയുമുള്ള അഹമ്മദ് ഇമ്രാന് 379 റണ്‍സാണുള്ളത്.
ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ താരമെന്ന റെക്കോര്‍ഡും സഞ്ജുവിന്റെ പേരിലാണ്. ആലപ്പിക്കെതിരെ ഒമ്പത് സിക്സുകള്‍ കൂടി പറത്തിയ സഞ്ജുവിന് ടൂര്‍ണമെന്‍റിലാകെ 30 സിക്സുകളായി. 28 സിക്സുകള്‍ പറത്തിയ സല്‍മാന്‍ നിസാറിനൊണ് സഞ്ജു പിന്നിലാക്കിയത്.