തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ജനുവരി മാസത്തിലെ ശമ്പളം നൽകുന്നതിന് പത്ത് കോടി രൂപ കടമെടുക്കാൻ സർക്കാർ അനുമതി നൽകി.ട്രാൻസ്പോർട്ട് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ്സ് സൊസൈറ്റിയിൽ നിന്നാണ് കടമെടുക്കുന്നത്. മറ്റു ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാത്ത സാഹചര്യത്തിലാണ് സൊസൈറ്റിയിൽ നിന്നു തന്നെ കടമെടുക്കാൻ അനുമതി നൽകിയത്.നേരത്തേയും ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. വായ്പയെടുത്ത ജീവനക്കാരുടെ വിഹിതം ശമ്പളത്തിൽ നിന്ന് ഈടാക്കിയിരുന്നെങ്കിലും കെഎസ്ആർടിസി അടച്ചിരുന്നില്ല.
