ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 93 വയസായിരുന്നു.വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായി പ്രവർത്തിച്ചു. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫെബ്രുവരി 13 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി.













































































