കോട്ടയം: തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം നടന്നത്. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി റിദ്ദിക്ക് (29) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.













































































