ചികിത്സാ പിഴവിനെ തുടർന്ന് കൈ നഷ്ടമായ 9വയസുകാരി വിനോദിനിക്ക് സഹായഹസ്തവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ഏറ്റവും മികച്ച രീതിയില്‍ തന്നെ കൃത്രിമക്കൈ വയ്ക്കാനുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിർദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൃത്രിമക്കൈ വയ്ക്കാനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടിയ വിനോദിനിയുടെ കുടുംബം കളക്ടറെ കണ്ട് പരാതി അറിയിച്ചിരുന്നു. ഇത് വാർത്തയായതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍.














































































