എന്ത് ആവിഷ്കാരസ്വാതന്ത്ര്യം പറഞ്ഞാലും ഒരുസമൂഹത്തെ മുഴുവൻ ബുദ്ധിമുട്ടിലാക്കുന്ന, വളർന്നുവരുന്ന തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലന്ന് മന്ത്രി വി. ശിവൻ കുട്ടി
പല വൃത്തികേടുകളും സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. കുട്ടികളെവഴിതെറ്റിക്കാൻ അനുവദിക്കില്ല. ഇതിനെതിരെ നിയമപരമായ കാര്യങ്ങൾ ചെയ്യുമെന്നുംമന്ത്രിഅറിയിച്ചു. ആവിഷകാര സ്വാതന്ത്ര്യം എന്തും പറയാനുള്ള ലൈസൻസ് അല്ല. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളുംകൈക്കൊള്ളും.വിദ്യാർത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന കാര്യങ്ങൾ ഒരുനിലയ്ക്കും അനുവദിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു