കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പാർട്ടി ചാനൽ റിപ്പോർട്ടറുടെ രണ്ട് ചോദ്യങ്ങൾക്കും പാർട്ടി പത്രപ്രതിനിധിയുടെ ഒരു ചോദ്യത്തിനും മറുപടി കൊടുത്തു. മുഖ്യമന്ത്രി മടങ്ങിയതോടെ മറ്റ് മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചു.
തുടർന്ന് മടങ്ങിയെത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർ ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താൻ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം മുഖ്യമന്ത്രി തിരികെ പോവുകയായിരുന്നു.














































































