പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരവ്. ശരിയുടെ പക്ഷത്തു നില്‍ക്കുന്നതിനാല്‍ സന്തോഷവാനാണെന്നായിരുന്നു പുരസ്കാര വാർത്തയെക്കുറിച്ച് 82കാരനായ മാധവ് ഗാഡ്ഗില്‍ പിടിഐയോടു പ്രതികരിച്ചത്.
ജനസംഖ്യാ വർധനയും കാലാവസ്ഥാ വ്യതിയാനവും വികസനവും പശ്ചിമഘട്ട മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച സമിതി മാധവ് ഗാഡ്ഗിലിന്‍റെ അധ്യക്ഷതയിലായിരുന്നു.