തരിയോട് പത്താം മൈല്‍ സ്വദേശികളായ പൈലി - സുമ ദമ്ബതികളുടെ മകന് ഡെനിന് ജോസ് പോളാണ് (17) മരിച്ചത്. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഡെനിന്.
ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലില്‍ വീഴുകയായിരുന്നു ഡെനിന്. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്