കോട്ടയം: ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് അവധി. ഡ്രൈ ഡേ, ഗാന്ധിജയന്തി ദിവസങ്ങളിലാണ് അവധി. കൂടാതെ സ്റ്റോക്ക് പരിശോധനകളും ക്ലിയറൻസും കണക്കിലെടുത്ത്, സെപ്തംബർ 30ന് വൈകുന്നേരം ഏഴു മണിക്ക് ഔട്ട്ലെറ്റുകൾ അടക്കുമെന്നും ബെവ്കോ അറിയിച്ചു.