പ്രതിപക്ഷ നേതാവ് ഒഴിഞ്ഞ അജിത് പവാർ, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.നേരത്തെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാർ രാജ്ഭവനിലെത്തി സർക്കാരിനുള്ള പിന്തുണ അറിയിച്ചു.
തുടർന്നാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്.അജിത് പവാറിനൊപ്പമുള്ള 9 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീത്തെ ഞെട്ടിച്ചു കൊണ്ടുള്ള അപ്രതീക്ഷിത നീക്കം.
എന്നാൽ എൻസിപിയിലെ ഈ സംഭവ വികാസങ്ങളെക്കുറിച്ച് അറിയില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ പുണെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.