കേരളകൗമുദിയുടെ നൂറ്റിപ്പത്താം വാർഷികത്തോടനുബന്ധിച്ച് ചിറയിൻകീഴ് സാംസ്കാരിക വേദിയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും കിഴുവിലം,അഴൂർ ഗ്രാമപഞ്ചായത്തിലെ ആരോഗ്യപ്രവർത്തകരെയും ആദരിച്ചു..രാവിലെ 10 .30 ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ"സ്നേഹാദരവ്" എന്ന പേരിൽ നടന്ന ചടങ്ങ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു..കേരളകൗമുദി തിരുവനന്തപുരം,ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ അധ്യക്ഷത വഹിച്ചു..വി.ശശി എം.എൽ.എ,അഡ്വ.വിജോയി എം.എൽ.എ, എന്നിവരും
ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ .ശൈലജ ബീഗം,കയർഫെഡ് ചെയർമാൻ അഡ്വ.എൻ സായികുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി,കിഴുവിലം ഗ്രാമപഞ്ചായത് പ്രസിഡന്റ് ആർ.മനോന്മണീ , അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.എസ് ഫിറോസ്ലാൽ ,കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ ശ്രീകണ്ഠൻ നായർ,ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,കിളിമാനൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് മനോജ് ബി.ഇടമന ,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി അനിലാൽ,കേരളകൗമുദി സീനിയർ മാർക്കറ്റിങ് മാനേജർ വിമൽ കുമാർ.കേരളകൗമുദി അസി.മാർക്കറ്റിങ് മാനേജർ ബി.സുധികുമാർ എന്നിവർ സംസാരിച്ചു.
ചിറയിൻകീഴ് ചാമ്പ്യൻസ് ഉടമ അനിൽ ചാമ്പ്യൻസ് , കീഴാറ്റിങ്ങൽ മിൽകോ ഡയറി പ്രസിഡന്റ് പഞ്ചമം സുരേഷ് ,ആറ്റിങ്ങൽ സി. എസ് ഏജൻസി ഉടമ കൃത്തി ദാസ്, മുടപുരം ഭാരത് ഹോസ്പിറ്റലിലെ ഡോ. ഡി .ചന്ദ്രകുമാർ,മുടപുരം ഗോപിക മാർക്കറ്റിങ് എം.ഡി കെ. ഉണ്ണികൃഷ്ണൻ , ചിറയിൻകീഴ് കാർത്തിക ജൂവലറി മാനേജിങ് പാർട്ണർമാരായ ബിജു കാർത്തിക,ഷാജി കാർത്തിക,
മുടപുരം ഷൈനി പെയ്ന്റ്സ് ഉടമ എസ്.മനോഹരൻ,മുടപുരം വുഡ്ലാൻഡ് സാമിൽ ആൻഡ് ഫർണിച്ചർ പ്രൊപൈറ്റർ എസ്.എ .ബഷീർ,കിഴുവിലം റെസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് പി.കെ ഉദയഭാനു,പെരുങ്ങുഴി കയർവ്യവസായ സഹകരണ സംഘം പ്രസിഡന്റ് ആർ.അജിത്ത്,കുഴിയം കയർവ്യവസായ സഹകരണ സംഘം പ്രസിഡന്റ് സി.സുര ,എസ്.എൻ ഡി.പി.യോഗം ഗാന്ധി സ്മാരകം ശാഖാ രക്ഷാധികാരി ആർ.സുദേവൻ ,കിഴുവിലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.അൻസാർ,ആറ്റിങ്ങൽ തൊപ്പിച്ചന്ത പ്രകാശ് കാറ്ററിംഗ് ഇവന്റ് മാനേജ്മെന്റ് ഉടമ എൻ.പ്രകാശ്, ഉദയൻ കലാനികേതൻ തുടങ്ങിയവരെയും അഴൂർ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പദ്മപ്രസാദ്,
കിഴുവിലം പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദീപാറാണി,ഹെൽത്ത് ഇൻസ്പെക്ടർ ജി .പ്രമോദ് എന്നിവരെയും ആശാവർക്കർമാരെയും ചടങ്ങിൽ ആദരിച്ചു. യോഗത്തിന് സാംസ്കാരിക വേദി പ്രസിഡന്റ് എ.അൻവർ ഷാ സ്വാഗതവും കേരളകൗമുദി മുടപുരം ലേഖകൻ ബി.എസ് സജിതൻ നന്ദിയും പറഞ്ഞു.