തിരു.: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ എംസി റോഡ് അറിയപ്പെടണമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ എംസി റോഡ് വഴി കോട്ടയം പുതുപ്പള്ളിയിലെ വീടു വരെ ജനങ്ങൾ അദ്ദേഹത്തിന്നൽകിയ അന്ത്യാഞ്ജലികൾ സമാനതകളില്ലാത്തതാണ്. ഭാവിയിൽ ഈ റോഡ് ഓസി റോഡ് എന്നറിയപ്പെടട്ടെയെന്നും സുധീരൻ കത്തിൽ കുറിച്ചു. കത്തിൻ്റെ പകർപ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നൽകിയിട്ടുണ്ട്.
നിരന്തരമായ യാത്രയിൽ ഒരുപക്ഷേ, ഉമ്മൻ ചാണ്ടി ഏറ്റവും കൂടുതൽ സഞ്ചരിച്ചിരിക്കുന്ന റോഡുകളിൽ ഒന്നു കൂടിയാണ് എംസി റോഡ്.