കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. വകുപ്പ് തല നടപടിയ്ക്കും ശുപാർശ ചെയ്തു.
സ്വകാര്യ ബസിൻ്റെ ഇടതു വശത്തുകൂടി ഓർടേക്ക് ചെയ്ത കെ എസ് ആർ ടി സി ബസിൻ്റെ യാത്രയുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
ഇതുപരിശോധിച്ച ശേഷമാണ് നടപടി.
ഇരു ബസുകൾക്കും ഇടയിൽപ്പെട്ട യുവതി തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്.
സംഭവത്തിൽ അശ്രദ്ധമായി വാഹനം റോഡിൽ നിർത്തിയതിന് സ്വകാര്യ ബസിനെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.