തിരു.: കേരളത്തിൽ ഇന്നലെ പനിബാധിയെ തുടർന്നു എട്ട് പേർ മരിച്ചു. എലിപ്പനി മൂലം രണ്ട് പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു. പനിമരണം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
രണ്ട് പേരുടെ മരണം ഡെങ്കിപ്പനിയെ തുടർന്നാണെന്നും സംശയിക്കുന്നു. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നാണെന്നും സംശയിക്കുന്നു. സംസ്ഥാനത്തു ഇന്നലെ 12,728 പേർക്കാണ് പനി ബാധിച്ചത്.