ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയില്‍ രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകള്‍ക്കെതിരേ കേസെടുത്തു.
ജസ്‌ന സലീം, R1 ബ്രൈറ്റ് എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകള്‍ക്കെതിരേയാണ് നടപടി. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയില്‍ ജസ്‌ന സലീം എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍പും ജസ്‌ന റീല്‍സ് ചിത്രീകരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപ്പുരയില്‍ റീല്‍സ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഓഗസ്റ്റ് 28നാണ് റീല്‍സ് ചിത്രീകരിച്ചത്. സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ അഞ്ചിനാണ് പരാതി നല്‍കിയത്.
നേരത്തെ, ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍വെച്ച് ശ്രീകൃഷ്ണ ജയന്തി ദിവസം കേക്ക് മുറിച്ചത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ വെച്ച് റീല്‍സ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.












































































