തൃശ്ശൂരിൽ തോരണത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ഉച്ചയ്ക്ക് ഒരു മണിക്ക് ഹൈക്കോടതിയിൽ എത്തും. സെക്രട്ടറി റെഹീസ് കുമാർ സത്യവാങ്മൂലം സമർപ്പിക്കും. തോരണം കെട്ടിയ റോഡ് കോർപ്പറേഷന്റെതല്ല പിഡബ്ല്യുഡിയുടെതാണെന്നാണ് കോർപ്പറേഷൻ വാദം. അയ്യന്തോൾ പുഴക്കൽ റോഡിൽ കെട്ടിയ തോരണം കുടുങ്ങിയാണ് യുവതി വീണത്. പരാതിക്കാരിയുടെ ഹിയറിങ്ങും നടത്തും. ഹിയറിങ്ങിനായി നോട്ടീസ് നൽകും. മൊഴിയെടുത്ത ശേഷം തുടർനടപടി എടുക്കാനാണ് നീക്കം. അഭിഭാഷകയുടെ പരാതിയിൽ ആരാണ് കൊടി കെട്ടിയത് എന്നില്ല. അക്കാര്യത്തിലുള്ള വിശദീകരണത്തിനാണ് മൊഴി നൽകാൻ നോട്ടീസ് നൽകിയത്.
