തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് 9നു നടക്കുന്ന 7 ജില്ലകളിൽ പരസ്യപ്രചാരണം ഇന്നു വൈകി ട്ട് 6നു സമാപിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 36,630 സ്ഥാനാർഥികളാണ് 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കു മത്സരിക്കുന്നത്.
7 ജില്ലകളിലായി 1.31കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്. രണ്ടാംഘട്ട വോട്ടെടുപ്പ് 11നു നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രചാരണം 9നാണ് അവസാനിക്കുക.













































































