കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തിൽപ്പെട്ട കെട്ടിടത്തിനടിയിൽ അകപ്പെട്ടയാളെ പുറത്തെടുത്തു. രണ്ടുമണിക്കൂറുകൾ കഴിഞ്ഞാണ് കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്തത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത്. 14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്തത്.