കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതി.
വധശ്രമം തെളിഞ്ഞതായി കോടതി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ കണ്ടെത്തി.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ ബഷീറാണ് ശിക്ഷ വിധിച്ചത്.
തട്ടിക്കൊണ്ടു പോകലിന് 10 വർഷം, കേസ് വഴിതിരിച്ചു വിടാൻ ശ്രമിച്ചതിന് 5 വർഷവും തടവും ശിക്ഷയിൽ ഉൾപ്പെടുന്നു.
586 പേജുള്ള വിധിന്യായം ആണ് കോടതി തയ്യാറാക്കിയത്.
കേരള പോലീസിനെ കോടതി അഭിനന്ദിച്ചു. സമർത്ഥമായാണ് പോലീസ് കേസ് അന്വേഷിച്ചത്. അന്വേഷണ രീതി മാറിയത് അനുസ്സരിച്ച് കേരള പോലീസും മാറിയതായി കോടതി വിലയിരുത്തി.
2022 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.












































































