ബാറിന് സമാനമായിസജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപന. വീടിന്റെ ഉടമഇഷാനാണ് എക്സൈസ് പിടിയിലായത്. ഏതൊരു ആധുനിക
ബാറിനോടും കിടപിടിക്കുന്ന സജ്ജീകരണങ്ങളും, മുന്തിയ വിദേശബ്രാൻഡുകളും ആയിരുന്നു വാനിനുള്ളിൽ ഒരുക്കിയിരുന്നത്.
ഇഷാന്റെ വീട്ടിൽ നിന്ന് 38 ലിറ്റർ ബിയറും 10 ലിറ്റർ വിദേശ മദ്യവും
പിടികൂടി. അനധികൃതമായി മദ്യം സൂക്ഷിച്ചതിനും പരസ്യം നൽകി
കോക്ടെയിൽ ഉണ്ടാക്കി അനധികൃമായി വിറ്റതിനുമാണ്
കേസെടുത്തിരിക്കുന്നത്. ആഘോഷങ്ങൾക്കും, പാർട്ടികൾക്കും ഈ
വാൻ എത്തിച്ച് കൗണ്ടർ സെറ്റിങ്ങിൽ ഇയാൾ മദ്യം
ലഭ്യമാക്കിയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിയമവിരുദ്ധ
പ്രവർത്തനം ആണെങ്കിൽ കൂടിയും "ബാർ ഓൺ വീൽസ്" എന്ന
നിലയിൽ കാണാവുന്ന ടൂറിസം രംഗത്ത് ഫലപ്രദമാകാവുന്ന ഒരു
ആശയവും, അതിന്റെ പ്രവർത്തിക്കുന്ന കൺസെപ്റ്റം കൂടിയാണ്
ഈ വാനിനുള്ളിലെ ബാർ എന്ന് പറയാതെ വയ്യ. വാനിനുള്ളിൽ
സെറ്റ് ചെയ്തിരിക്കുന്ന ബാറിന്റെ കൗതുകകരമായ ദൃശ്യങ്ങൾ
കാണാം