വെര്ച്വലായാണ്ഇരുരാഷ്ട്രനേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്.
65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍പാത, ബംഗ്ലാദേശിലെ റാംപാലിലെ മൈത്രി സൂപ്പര്‍ തെര്‍മര്‍ പവര്‍ പ്ലാന്റിന്റെ രണ്ടാം യൂണിറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റ് പദ്ധതികള്‍.
അഗര്‍ത്തല-അഖൗര ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക് രാജ്യങ്ങള്‍ക്കിടയിലെ വാണിജ്യവികസനത്തിന് സഹായകമാകുമെന്നും ധാക്ക വഴി അഗര്‍ത്തലയ്ക്കും കൊല്‍ക്കത്തയ്ക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.