കൊല്ലം: അഞ്ചലില്‍ ഭിന്നശേഷിക്കാരായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കയറി പശുവിനെ കൊന്ന് യുവാവ്. യുവാവിനെതിരെ കേസ് കൊടുത്ത ഭിന്നശേഷിക്കാരായ അജിമോനും ലളിതയും താമസിക്കുന്ന വീട്ടില്‍ കയറിയാണ് ആക്രമണം. വീട് തുറക്കാത്തതിന് തുടര്‍ന്ന് പുറത്ത് തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ ക്രൂരമായി ഉപദ്രവിക്കുക ആയിരുന്നു.
ഗുരുതരമായി പരുക്കേറ്റ പശുവിനെ ചികിത്സിക്കാന്‍ കൊല്ലത്തുനിന്ന് മൃഗഡോക്ടര്‍ എത്തിയിരുന്നു. എന്നാല്‍ ചികിത്സ നല്‍കിയെങ്കിലും പശുവിനെ രക്ഷിക്കാനായില്ല. ആക്രണത്തില്‍ മതുരപ്പ സ്വദേശി സാജിദിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അഞ്ചല്‍ പോലീസ് പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.