കോട്ടയം: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് പുരസ്‌കാരം ജില്ലാ ആയുർവേദ ആശുപത്രിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സമ്മാനിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം പി ആർ അനുപമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ, സി എം ഒ ഷാജിദ, റൂബിൻ മേരി, ഡോ. ശ്രീവിദ്യ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഒന്നര ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.
സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ഫലപ്രദമായ മാലിന്യ സംസ്‌കരണം,അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ചതാണ് ആയുഷ് കായകൽപ്പ് പുരസ്‌കാരങ്ങൾ.

പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് പുരസ്‌കാരത്തിൽ മികച്ച നേട്ടം കൈവരിച്ച ജില്ലാ ആയുർവേദ ആശുപത്രിക്കുള്ള പുരസ്കാരം തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സമ്മാനിക്കുന്നു.