തിരു.: പുതുക്കാട്, തൃശൂർ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
ജനശതാബ്ദി ഉൾപ്പെടെ നാല് ട്രെയിനുകൾ പൂർണ്ണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ഇന്ന് സർവീസ് നടത്തേണ്ട തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി (12082), എറണാകുളം -ഷൊർണൂർ മെമു (06018), എറണാകുളം- ഗുരുവായൂർ (06448), നാളെ സർവീസ് നടത്തേണ്ട കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. ഇന്നത്തെ കണ്ണൂർ- എറണാകുളം (16306) ട്രെയിൻ തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം -ചെന്നൈ സെൻട്രൽ (12624) തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും. കന്യാകുമാരി -ബംഗളൂരു (16525) ഇന്ന് രണ്ടു മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.10 നു മാത്രമേ സർവീസ് ആരംഭിക്കൂ.