മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ കാതോലിക്കാ ബാവാ നിയമിച്ചു. കുന്നംകുളം ഭദ്രാസനാധിപനായ മാർ യൂലിയോസ് നിലവിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റാണ്.
ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സ്‌ഥാനത്യാഗം ചെയ്തതിനെ തുടർന്ന് ഭദ്രാസന ചുമതല കാതോലിക്കാ ബാവാ ഏറ്റെടുത്തിരുന്നു. ഭദ്രാസന ഭരണത്തിൽ കാതോലിക്കാബാവായെ സഹായിക്കുന്നതിന് വേണ്ടിയാണ് ഡിസംബർ 1 മുതൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ നിയമിക്കുന്നത്.












































































