കോട്ടൂർ ആദിവാസി സെറ്റിൽമെൻ്റ് ഏരിയയിൽ സംഘം ചേർന്ന് മദ്യപിക്കാൻ എത്തിയ സിപിഐഎം പ്രതിനിധിയായ ബ്ലോക്ക് പഞ്ചായത്ത് അംഗം രമേശ്, മനോരമ കാട്ടാക്കട ലേഖകൻ സജു ദാസ് , ഇയാളുടെ സഹപ്രവർത്തകൻ തിരുവനന്തപുരം ബ്യൂറോ ലേഖകൻ ഇയാള് വാടകക്ക് വിളിച്ച് എത്തിയ ഇന്നോവ വാഹനത്തിൻറെ ഡ്രൈവർ എന്നിവരുൾപ്പെട്ട മോഷണം ആണ് ഇവരുടെയും മറ്റു ഉന്നതരുടെയും ഇടപെടലിൽ തേഞ്ഞു മാഞ്ഞു പോകുന്നത്. തിരുവിതാംകൂർ രാജ കൊട്ടാരവുമായി അഭേദ്യമായ ബന്ധം ഉള്ള ആദി വാസി മേഖലയിൽ അവിടുത്തെ മൂപ്പൻ്റെ വീട്ടിൽ നിന്നുമാണ് മോഷണം നടന്നത്.പുറത്ത് നിന്ന് എത്തുന്ന ഒരാളും കാടിൻ്റെ ചരിത്രത്തിൽ ഇത്തരത്തിൽ വിശ്വാസ വഞ്ചന കാണിച്ചു മോഷണം നടത്തിയിട്ടില്ല.മൊബൈൽ ഫോണുകൾ കൂടി സംഘം കവർന്നത് കാരണം ഇത്തവണ ഓണകാഴ്‌ച്ച എത്തിക്കാൻ മുൻകൂട്ടി വിവരങ്ങൾ ധരിപ്പിക്കാൻ കഴിയാതെ പോയി.കൊട്ടാരത്തിലെ ഇപ്പോഴത്തെ അവകാശികളെ നേരിൽ വിളിക്കാൻ മാത്രം ബന്ധമുള്ള മൂപ്പനും കുടുംബത്തിനും വിഷമം സൃഷ്ടിച്ചത് അവിടുത്തെ നമ്പർ ഉണ്ടായിരുന്ന ഫോൺ ആണ് നഷ്ടപ്പെട്ടത് എന്നതാണ്.

വാർത്ത ശേഖരിക്കാൻ എന്ന വ്യാജേന ആണ് സംഘം ആഗസ്റ്റ് 26 ന് മലയിൽ എത്തുന്നത്.ഇവിടെ മൂപ്പൻ തേൻ വെയിൽ കായാൻ വച്ചത് നോക്കാൻ പോയ സമയത്താണ് സംഘത്തിലെ ഡ്രൈവർ മൊബൈൽ ഫോൺ സ്വർണ്ണ മാല എന്നിവ കവർന്നത്.മൂപ്പൻ കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടി വന്നപ്പോൾ സംഘം നൂറു മീറ്റർ അകലെ നിറുത്തിയിരുന്ന കാറിൽ കയറി. മൂപ്പൻ്റെ വീട്ടിൽ നിന്നും രണ്ടു മൊബൈലും മൂപ്പൻ്റെ ചെറുകുട്ടിയുടെ ഒന്നര പവൻ സ്വർണ്ണ മാലയുമായി ആണ് കടന്നത്.ഇവരുടെ അതെ മാധ്യമ സ്ഥാപനത്തിൻറെ ഓൺ ലൈൻ മാധ്യമ പ്രവർത്തകർ കൊട്ടാരത്തിലേക്ക് ആദിവാസികൾ ഓണകാഴ്ച കൊണ്ട് പോകുന്ന വാർത്ത എടുത്തു മടങ്ങി അടുത്ത ദിവസം അതെ സ്ഥാപനത്തിൻറെ പേരിൽ ആണ് ഇടത് പാർട്ടിയുടെ ബ്ലോക്ക് അംഗം രമേശ് ,ലേഖകൻ സജു ദാസ്, മറ്റ് രണ്ട് പേർ ഉൾപ്പെട്ട സംഘം ആഗസ്റ്റ് 26 ന് ഉച്ചയോടെ ഇന്നോവ കാറിൽ എത്തിയത്.മദ്യപിച്ച് എത്തിയ സംഘം കൊണ്ട് വന്ന മദ്യം ഇവിടെ വച്ചും ഉപയോഗിച്ചു.വാർത്തക്ക് വേണ്ടി വന്നു എന്നത് ഉറപ്പിക്കാനായി പേരിന് മാത്രം ചിലയിടങ്ങളിൽ വട്ടിയും കുട്ടയും തുടങ്ങിയവയുടെ ഫോട്ടോ പകർത്തി എന്നാല് ആഴ്ചകൾ പലത് കഴിഞ്ഞിട്ടും ഈ വാർത്ത മാത്രം മനോരമ പ്രസിദ്ധീകരിച്ചു കണ്ടില്ല.
മൂപ്പൻ്റെ വീട്ടിൽ നിന്നും സംഘം മടങ്ങിയ ഉടനെ കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ശ്രദ്ധിക്കുമ്പോൾ കുട്ടിയുടെ കഴുത്തിലെ സ്വർണ്ണ മാല നഷ്ടപ്പെട്ടിരുന്നു.ഇതോടെ വിവരം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ വിളിച്ച് പറയാൻ മൊബൈൽ നോക്കുമ്പോൾ ഇതും നഷ്ടപ്പെട്ടതായി കണ്ടു തുടർന്ന് മൂപൻ്റെ ഫോൺ അന്വേഷിച്ചപ്പോൾ ഇതും കാണാതായി.പിന്നെ താമസിക്കാതെ വീട്ടുകാർ ബൈക്കുകളിൽ സംഘത്തിന് പിന്നാലെ എത്തി വാഹനത്തെ തടഞ്ഞു കാര്യം തിരക്കി.കുട്ടി കൈ ചൂണ്ടി കാട്ടിയത് വെള്ള ഷർട്ട് ധരിച്ച ആളെ ആണ്.
ഇത് കേട്ടിട്ടും വാഹനത്തിൽ ഉള്ള മറ്റുള്ളവർ ഡ്രൈവറുടെ അടുത്ത് കാര്യം തിരക്കുന്നതിന് പകരം ഇവർ ആദി വാസികളോട് കയർക്കുകയും ചെയ്തു.വഴിയിൽ നിന്നും മാറി ഇല്ലായെങ്കിൽ വാഹനതിനുള്ളിൽ നിന്നും പതിനായിരം രൂപ ആദിവാസികൾ മോഷ്ടിച്ചു എന്ന് പോലീസിനോട് പറയും എന്ന് സംഘത്തിലെ മാധ്യമ പ്രവർത്തകൻ സജു ദാസ് ഭീഷണി മുഴക്കി.എന്നിട്ടു സംഘം മടങ്ങി.എന്നാല് ആദി വാസികൾ നെയ്യാർ ഡാം പോലീസിൽ എത്തി പരാതി പറഞ്ഞു.ഇതോടെ സംഘം ഇവിടെ എത്തി കാര്യങ്ങൽ ഒതുക്കി തീർക്കാൻ ശ്രമം നടത്തി.മൊബൈലും സ്വർണ്ണവും എല്ലാം വാങ്ങി നൽകാം എന്നും അതിനായി ഒരാഴ്ച സമയവും ആവശ്യപ്പെട്ടു വെള്ള പേപ്പറിൽ രേഖയായി എഴുതി കൊടുത്തു.ഇതനുസരിച്ച് അവർ കാത്തിരുന്നു എങ്കിലും കാലതാമസം നേരിട്ടത്തോടെ പരാതിക്ക് നടപടി എടുക്കാൻ പോലീസിന് സമ്മർധമായി.26 ന് നടന്ന സംഭവം 9ന്ന് ആണ് അറിഞ്ഞത് എന്ന തരത്തിൽ ആണ് കേസ് എടുത്തത്.എന്നാല് സ്വർണ്ണവും മൊബൈലുകളും മോഷണം നടത്തിയവരെ വ്യക്തമായി പറഞ്ഞിട്ടും ഇവരുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്താതെ ആണ് പോലീസ് എഫ് ഐ ആർ ഇട്ടത്തെന്നും മോഷണ കുറ്റം ആരോപിക്കപ്പെട്ട ആളുകൾ ഉന്നതർ ആയത് ആണ് പോലീസ് ഒത്തു തീർപ്പ് വ്യവസ്ഥക്ക് സമയം കൊടുത്തതു എന്ന് ആക്ഷേപം ഉണ്ട്. പരാതിയിൽ പറഞ്ഞവരുടെ പേരുകൾ എഫ് ഐ ആര് ഇട്ടപ്പോൾ ഒഴിവായി പോയത് പോലീസുമായി മനോരമ ലേഖകന് നടത്തിയ ഒത്തു കളി എന്നും ആക്ഷേപം ഉണ്ട്.