തിരുവല്ല: വിവാദ കാശ്മീർ പരാമർശത്തിൽ കെ.ടി. ജലീലിനെതിരേ കേസെടുത്തു. പത്തനംതിട്ട ജില്ലയിലെ കീഴ്.വായ്പൂർപോലീസാണ്കേസെടുത്തത്.
തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവനുസരിച്ചാണ് കേസെടുത്തത്. ആർഎസ്എസ് നേതാവ് അരുൺ മോഹൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.
ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലെ 'ആസാദ് കാശ്മീർ', 'ഇന്ത്യൻ അധിനിവേശ കാശ്മീർ' എന്നീ പരാമർശങ്ങൾ വാസ്തവ വിരുദ്ധവും രാജ്യതാൽപര്യത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. 153 ബി പ്രകാരം കലാപ ആഹ്വാനം, 1971-ലെ ഇൻസൾട്ട് ടു നാഷണൽ ഹോണർ ആക്ട്-സെക്ഷൻ 2 എന്നിവപ്രകാരംകേസെടുക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
നേരത്തെ പരാതിയുമായി പോലീസിനെസമീപിച്ചെങ്കിലുംകേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്നാണ് കോടതിയിൽ ഹർജി നൽകിയത്.












































































