മലപ്പുറം: മലപ്പുറം നിലമ്പൂർ മണലോടിയിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. മണലോടി കറുത്തേടത്ത് രാജേഷ്(23) ഭാര്യ അമൃത(19) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്നും ഭാര്യ അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.