മലപ്പുറം: തിരുവാലിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടപറമ്പ് സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ് യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്. തിരുവാലിയിൽ നിന്ന് നടുവത്തേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ ബസ് വരികയും ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് യാത്രികൻ വിഷ്ണു ബസിന് അടിയിലേക്ക് വീഴുകയുമായിരുന്നു.