ഡൽഹി: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം. ഹിന്ദു തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ വെടിവെച്ച് കൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൽ വാപൃതമായിരിക്കെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്.വർഗീയകലാപങ്ങൾ ഇല്ലാതാക്കി 1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികൾ മഹാത്മാഗാന്ധിയുടെ ജീവനെടുക്കുന്നതിൽ വിജയിച്ചത്. ജീവിതം പോലെ തൻ്റെ മരണവും മതേതരത്വമെന്ന വലിയ മൂല്യത്തിൻ്റെ സന്ദേശമാക്കിയ ഗാന്ധിജി ഇന്ത്യയ്ക്കും ലോകത്തിനും മാർഗദീപമാണ്.
