കേരളത്തിന്റെ പുതിയ വൈൽഡ് ലൈഫ് വാർഡനായി ഗംഗാസിംഗ് ചുമതലയേറ്റു.
വനം ആസ്ഥാനത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ് ആന്റ് ഫോറസ്റ്റ് ഇന്റലിജൻസ്) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ഉത്തരാഖണ്ഡ് സ്വദേശിയായ ഇദ്ദേഹം കേരള കേഡറിലെ 1988 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്.
നോർത്ത് വയനാട് അസി. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായി 1991 ൽ ജോലിയിൽ പ്രവേശിച്ച ഗംഗാസിംഗ് വേൾഡ് ഫുഡ് പ്രോഗ്രാം ഡി സി എഫ് കോഴിക്കോട്, തിരുവനന്തപുരം ,സാമൂഹ്യവനവൽക്കരണ വിഭാഗം ഡി സി എഫ്, ഡി സി എഫ് സൈലന്റ് വാലി നാഷണൽ പാർക്ക്,സി സി എഫ് ( എസ് എഫ്) എപിസിസിഎഫ് ( എഫ് എം ഐ എസ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂഡൽഹി നാഷണൽ സുവോളജിക്കൽ പാർക്ക് ,കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് ടൈഗർ എന്നിവിടങ്ങളിൽ ജോയന്റ് ഡയറക്ടർ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഐസിഎഫ് ആർ ഐ ഡെറാഡുൺ),ഡെറാഡുണിലെ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിയിൽ പ്രൊഫസർ എന്നീ ചുമതലകളാണ് അദ്ദേഹം നിർവഹിച്ചിട്ടുള്ളത്.