ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങളിൽ എവിടെയും മഴ മുന്നറിയിപ്പില്ല. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.അതിനിടെ സംസ്ഥാനത്ത് ചില തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്












































































