കോട്ടയം: എം ജി സർവ്വകലാശാല സ്കൂൾ ഓഫ് ബയോ സയൻസിലെ അദ്ധ്യാപിക സഹപ്രവർത്തകരെ ജാമ്യം നിർത്തി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 60 ലക്ഷത്തോളം വായ്പയെടുത്ത് മുങ്ങി. കബളിപ്പിക്കപ്പെട്ട അദ്ധ്യാപകർ ഒരുമിച്ച് വൈസ് ചാൻസലർക്കും പോലീസിലും പരാതി നൽകിയതോടെ സർവകലാശാല സിൻഡിക്കേറ്റ് യോഗം അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ എസ്. എസ് രശ്മിക്കെതിരെയാണ് പരാതി. വായ്പയ്ക്ക് പുറമെ പലരിൽ നിന്നും പണം കടം വാങ്ങി എന്നും പരാതി ഉണ്ട്.
അദ്ധ്യാപകരിൽ നിന്ന് പല കാലയളവിൽ ഇവർ പരസ്പരം അറിയാതെ ശമ്പള സെർട്ടിഫിക്കറ്റുകൾ വാങ്ങി ധനകാര്യ സ്ഥാപനങ്ങളിൽ ഹാജരാക്കി വായ്പ്പയെടുത്തന്നാണ് പരാതി. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജാമ്യക്കാരിൽ നിന്ന് കുടിശ്ശിക ഈടാക്കാൻ തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
അഞ്ചുമാസമായി അധ്യാപിക ജോലി ജോലിക്ക് എത്തുന്നില്ലെന്ന് ഫോൺ ഓഫ് ആണെന്നും പോലീസ് പറഞ്ഞു. അധ്യാപിക ചില ദിവസവേതനക്കാരിൽ നിന്നും സ്വർണ്ണവും പണവും വാങ്ങിയിട്ടുണ്ടെന്നും വി സി ക്ക്പരാതി ലഭിച്ചിട്ടുണ്ട് ഏറ്റുമാനൂരിലെ പച്ചക്കറി കടക്കാരനെ കബളിപ്പിച്ച് എന്നും പരാതിയുണ്ട്.