കുമരകം ചെങ്ങളം കടത്തുകടവ് വാഴക്കാലയിൽ വീട്ടിൽ വി.പ്രഭാകരൻ (60), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം കട്ടത്തറ വീട്ടിൽ അഭിലാഷ് കെ.കെ (42), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), ചെങ്ങളം കുമ്മനം പൊന്മല നാസിംമൻസിൽ വീട്ടിൽ നാസിം (28) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരുവാർപ്പിൽ സി.ഐ.ടി.യു പ്രവർത്തകർ ബസ്സിൽ കൊടി കുത്തിയതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമംസി.പി.എം പ്രവർത്തകർ തടസപ്പെടുത്തിയത് സംബന്ധിച്ച വാർത്ത
റിപ്പോർട്ട്ചെയ്യാനെത്തിയപ്പോഴാണ് റാമിന് മർദനമേറ്റത്.