ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 248 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 270 റൺസ് ലീഡ്.
അഞ്ച് വിക്കറ്റ വീഴ്ത്തിയ കുൽദീപ് യാദവാണ് സന്ദർശകരെ വീഴ്ത്തിയത്. 82 റൺസ് വഴങ്ങിയാണ് കുൽദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടം.
രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ശേഷിക്കുന്ന രണ്ട് വിക്കറ്റ് ജസ്പ്രീത് ബുംമ്രയും, മുഹമ്മദ് സിറാജും പങ്കിട്ടു.
41 റൺസെടുത്ത അലിക് അതനാസ് ആണ് വിൻഡീസ് നിരയിലെ ടോപ്പ് സ്കോറർ. ഷായ് ഹോപ്പ് 36 ഉം, ടഗ്നരെയ്ൻ ചന്ദർപോൾ 34 റൺസുമെടുത്തു.