25 ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാലില്‍ സൂചിക്കഷ്ണം തറച്ചുകയറിയ നിലയില്‍.
തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് 3 സെന്റീമീറ്റർ നീളമുള്ള സൂചിക്കഷ്ണം കണ്ടത്.
പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ജനിച്ച് രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കല്‍ കോളേജില്‍ കാണിച്ചിട്ടും തുടയിലെ പഴുപ്പ് കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതെന്നും കുഞ്ഞിന്‍റെ അച്ഛനായ ശ്രീജു പറഞ്ഞു.
ഭാര്യയെ ഡിസംബർ 22ന് പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചതെന്നും. 24ന് പ്രസവിച്ചു. പിറ്റേ ദിവസം രണ്ട് വാക്സിൻ എടുത്തശേഷം ഡിസ്ചാര്‍ജ് ചെയ്തെന്നും പിന്നിട് കുത്തിവെച്ച സ്ഥലത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങിയെന്നും അപ്പോള്‍ കാണിച്ചപ്പോള്‍ മരുന്ന് തന്ന് വിടുകയായിരുന്നു.
പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിിയലെ കാഷ്വാലിറ്റിയില്‍ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്.
ഡിസംബർ 24 ന് വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങികൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു.
കൈയ്ക്കും കാലിനുമാണ് വാക്സിനെടുത്തതെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും ശ്രീജു പറഞ്ഞു.
അതേസമയം, നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് പരിയാരം ഗവ.മെഡിക്കല്‍ കോളേജിന്‍റെ വിശദീകരണം.
പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെട്ട നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.