വാഴൂർ വെട്ടിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ മുഖ്യ ആകർഷകമായ വലിയ നടപ്പന്തലിൻ്റെ ഉത്ഘാടനം നാളെ രാവിലെ 9.30 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്ദഗോപൻ നിർവ്വഹിക്കും. ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ.സുകുമാരൻ നായർ അധ്യക്ഷത വഹിക്കും. ബോർഡ് മെമ്പർമാരായ എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റജി, വാർഡ് മെമ്പർ പ്രൊഫ. പുഷ്കലാദേവി, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു, ചീഫ് എഞ്ചിനീയർ ആർ.അജിത്ത് കുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ പി .ദിലീപ് കുമാർ, എക്സിക്യുട്ടീവ് എഞ്ചിനീയർ വി.യു.ഉപ്പിലിയപ്പൻ, അസി.കമ്മീഷണർ ജി.ഗോപകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ.എസ്.എം. സേതുരാജ്, ബിജെപി മധ്യമേഖല വൈസ് പ്രസിഡൻറ് വി എൻ മനോജ്, കെ.എസ്.വിജയകുമാർ,സുഭാഷ് വാഴൂർ എന്നിവർ സംസാരിക്കും.