ബസ്ബേയോടുചേർന്നുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്ത ഷീറ്റുകൾ പൊളിക്കുന്ന പണികളാണ് ആരംഭിച്ചത്.
തുടർന്നു കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളും പൊളിക്കും.1.1 കോടി രൂപയ്ക്കാണ് ഇതിനുള്ള കരാർ നൽകിയത്.
നഗരസഭയുടെ കരാർ അനുസരിച്ചു 3 മാസത്തിനുള്ളിലാണു കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചു നീക്കേണ്ടത്. എന്നാൽ 45 ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചു നീക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ വി. വിഘ്നശ്വരി നിർദേശിച്ചിട്ടുണ്ട്.