ഫാസ്റ്റ് ബൗളർമാരുടെ മികവിലാണ് ഇന്ത്യക്ക് ലീഡ് നേടാനായത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 185 പിന്തുടർന്ന ഓസ്ട്രേലിയ 181 നു പുറത്തായി.
ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ഓസ്ട്രേലിയക്കായി വെബ്സ്റ്റർ 57 റൺസ് എടുത്ത് ടോപ് സ്കോററായി. സ്റ്റീവ് സ്മിത്ത് 33 റൺസും എടുത്തു.
ക്യാപ്റ്റൻ ജസ്പ്രീത് ബുംമ്ര കളിക്കിടെ പരിക്കേറ്റ് പുറത്തുപോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.