ആലപ്പുഴ: കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപനശാലയിലെ ജീവനക്കാരൻ അനധികൃത മദ്യവിൽപനയ്ക്ക് അറസ്റ്റിൽ. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപത്തെ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന ശാലയിലെ ജീവനക്കാരനായ മണ്ണഞ്ചേരി കുന്നപ്പള്ളി തച്ചംവീട്ടിൽ ഉദയകുമാറി (50)നെയാണ് ആലപ്പുഴ എക്സൈസ് സംഘം പിടികൂടിയത്.
മദ്യശാലകൾ അവധിയായിരുന്ന ദിവസം അമിത ലാഭത്തിൽ വിൽപനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളിൽ നിന്നു പിടിച്ചെടുത്തു. കൺസ്യൂമർഫെഡ് വിൽപന കേന്ദ്രത്തിലെ അസിസ്റ്റന്റ് ഉദയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എസ്. സതീഷ്, പ്രിവന്റീവ് ഓഫിസർമാരായ പി.ടി. ഷാജി, കെ.എസ്. ലാൽജി എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.