നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം മത് വാർഷികം മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പ്രഥമ മലങ്കര മർത്തോമൻ പുരസ്ക്കാരം മജിഷ്യൻ ഗോപിനാഥ് മുതുകാടിന്.
എ.ഡി. 325-ൽ നടന്ന നിഖ്യാ സുന്നഹദോസിൻ്റെ 1700 -ാം മത് വാർഷികം കോട്ടയം പഴയ സെമിനാരിയിൽ ഡിസംബർ 23 നാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അറിയിച്ചു.
രാവിലെ 9 -ന് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി പ്രബന്ധ അവതരണം, പ്രമുഖ വേദ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ചർച്ചകൾ എന്നിവ നടക്കും.
ഉച്ചകഴിഞ്ഞ് കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഇതര സഭാ പ്രതിനിധികളടക്കം
300 പേർ പങ്കെടുക്കും.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായവരുടെ സംഗമവും നടത്തുമെന്നും കാതോലിക്ക ബാവ പറഞ്ഞു.
ഡിസംബർ 31 ന് കോട്ടയം പഴയ സെമിനാരിയിൽ നടക്കുന്ന ചടങ്ങിൽ പ്രഥമ മലങ്കര മാർത്താേമൻ പുരസ്ക്കാരം മജിഷ്യൻ ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും.
സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ളവരുടെ കലാപ്രകടനങ്ങൾ, സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു.












































































