*കൊച്ചി* : എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്ന് കുർബാന അർപ്പിക്കു മെന്ന് ഒരു വിഭാഗം വിശ്വാസികൾ. വൈകുന്നേരം നാല് മണിയോടെ കുർബാന നടത്താനാണ് തീരുമാനം.
വത്തിക്കാനിൽ നിന്നുള്ള മാർപാപ്പയുടെ പ്രതിനിധിക്കെതിരെ പ്രമേയം തയ്യാറാക്കി അദ്ദേഹത്തിന് തന്നെ സമര്‍പ്പിക്കും. പാരിഷ് കൗൺസിൽ പ്രതിനിധികള്‍, വിവിധ സംഘടനകളുടെ അതിരൂപത നേതൃത്വം, പാസ്റ്ററൽ കൗൺസില്‍ എന്നിവ ചേര്‍ന്നാണ് ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് പ്രമേയം സമർപ്പിക്കുക.
കുർബാന തർക്കത്തിൽ മാർപാപ്പ യുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഏകപക്ഷീയ മായാണ് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉന്നയിച്ച് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക യിൽ ഇരുവിഭാഗങ്ങൾ ഇന്നലെ ചേരിതിരി ഞ്ഞേറ്റുമുട്ടി. കനത്ത പൊലീസ് സന്നാഹ ത്തോടെയാണ് സിറിൽ വാസിൽ പള്ളിയിൽ ആരാധന നടത്തിയത്.
ആർച്ച് ബിഷപ്പ് എത്തിയാൽ വലിയ രീതിയിലുള്ള പ്രതിഷേ ധം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പല അൽമായ സംഘടനക ളും കൊടുത്തിരുന്നു. എന്നാൽ പ്രാർത്ഥന നടത്തണമെന്ന് അർച്ച് ബിഷപ്പ് സിറിൽ തീരുമാ നിക്കുകയായിരുന്നു.
എകീകൃത കുർബാന യുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാ നാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. വൈദിക സമിതിയുമായും വിവിധ സംഘടനകളുമായും ചർച്ചകൾ നടത്തിയെ ങ്കിലും ഏകീകൃത കുർബാന നടപ്പിൽ വരുത്തണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ നിലപാട്.
കുർബാന തർക്കത്തെ തുടർന്നുണ്ടായ പ്രതിഷേധം സംഘർഷ ത്തിലേക്ക് കടന്നതോ ടെ ജനുവരി മുതൽ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞു കിടക്കുകയായിരുന്നു. ഇവിടേക്ക് സിറിൽ വാസിൽ എത്തിയതും എതിർപ്പിനിടയാക്കി.












































































