സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നതിനിടെ നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബി.ജെ.പിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് അവർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്‌ണൻ ഊർമിള ഉണ്ണിയെ ഷാളയണിയിച്ച് സ്വീകരിച്ചു.ഊർമിള ഉണ്ണിയുടെ ബി.ജെ.പി പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ നിർമാതാവ് ജി. സുരേഷ് കുമാർ അടക്കമുള്ള ചലച്ചിത്ര പ്രമുഖരും എത്തി. താനൊരു മോദി ഫാനാണെന്നാണ് ബി.ജെ.പി അംഗത്വമെടുത്ത ശേഷം ഊർമിള ഉണ്ണി പ്രതികരിച്ചത്.












































































