തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ആനന്ദിനെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയാണ് സംഭവം. പുറകിലെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.തേനിയിൽ നിന്ന് പെരിയകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അണ്ണാച്ചി വിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കർണാടക രജിസ്ട്രേഷനുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് ഇൻ്റർലോക്ക് കയറ്റി വരികയായിരുന്നു.
