ഇപ്പോഴത്തെ ലീഡ് നില അനുസരിച്ച് 47 സീറ്റിലാണ് ബി ജെ പി മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 36 സീറ്റും കടന്ന ബി ജെ പി 50 സീറ്റ് തികയ്ക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
ആം ആദ്മി പാർട്ടി 23 സീറ്റിലാണ് മുന്നിട്ട് നില്ക്കുന്നത്.
കോൺഗ്രസ്സ് വീണ്ടും നാമാവശേഷമായി.
പത്ത് വർഷത്തെ ആം ആദ്മി ഭരണത്തിനാണ് തലസ്ഥാനത്ത് ഇതോടെ അവസാനമാകുന്നത്.
ആം ആദ്മി പാർട്ടിലെ അതിഷിയാണ് ജയിച്ചവരിലെ പ്രമുഖ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി ആസ്ഥാനത്ത് എത്തും, വൈകിട്ട് ഏഴിന് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും.
കേരളത്തിലും വികസനം വരണമെങ്കില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണമെന്നും അധികം താമസിക്കാതെ കേരളവും ബിജെപി നേടുമെന്നും അനില്‍ ആന്റണി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുസ്ഥിരമായ വികസനമാണ് വരാന്‍ പോവുന്നത്. രാജ്യതലസ്ഥാനത്തെ ജനവിധി കേരളത്തിനുള്ള സന്ദേശമാണ്. മുന്നോട്ട് പോകണമെങ്കില്‍ ബിജെപിയെ തിരഞ്ഞെടുക്കണം എന്ന സന്ദേശമാണ് ഡല്‍ഹി വിജയം നല്‍കുന്നത്.
വിജയം ഉറപ്പിച്ചതോടെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും രാജ്യ തലസ്ഥാനത്ത് ആഘോഷം തുടങ്ങി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്താണ് വിജയാഘോഷം. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടു. 27 വര്‍ഷത്തെ നീണ്ട കാലയളവിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ബിജെപി നടത്തിയത്. അതേസമയം, അവസാനറൗണ്ടില്‍ മുന്നിലെത്തിയാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന കല്‍ക്കാജി മണ്ഡലത്തില്‍ വിജയിച്ചത്.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ അട്ടിമറി വിജയത്തില്‍ പ്രതികരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബിജെപിയുടേത് പ്രതീക്ഷിച്ച വിജയമാണ്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ഇല്ലാത്തവിധം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് വേണ്ടത്.














































































