ചെങ്ങന്നൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജാമ്യം എടുത്ത് മുങ്ങിയ പ്രതി അറസ്റ്റില്‍.
കന്യാകുമാരി നാട്ടളം പിച്ചാന്വിളയില് വിജു (38) വിനെയാണ് വെണ്മണി പോലീസ് അറസ്റ്റ് ചെയ്തത്.
2015ല്‍ വെണ്മണിയില് നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി കൊല്ലത്തെ ലോഡ്ജില്‍ വെച്ച് ക്രൂരമായി പീഢിപ്പിച്ചതിന് ഇയാള്‍ റിമാന്‍ഡിലായിരുന്നു.
കോടതിയില്‍ നിന്നും ജാമ്യം എടുത്ത പ്രതി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. 2016ല്‍ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. പോലീസിനെ ഭയന്ന് ഇയാള്‍ തമിഴ് നാടിന്റെ പലഭാഗങ്ങളിലും ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു.
ദീര്ഘനാളത്തെപരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഒളിസങ്കേതം കണ്ടുപിടിക്കുകയും ഇന്നലെ തമിഴ് നാട്ടിലെ മാര്‍ത്താണ്ഡം എന്ന സ്ഥലത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിക്ക് തമിഴ് നാട്ടിലെ മാര്‍ത്താണ്ഡം, തക്കല എന്നീ പോലീസ് സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നിര്‍ദ്ദേശാനുസരണം വെണ്മണി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.നസീര്‍, വി.പി.ഒ മാരായ ഗിരീഷ് ലാല്‍ ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.