കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായ ഡ്രൈവിങ്ങ്, അമിത വേഗത എന്നീ കുറ്റങ്ങളാണ് ഡ്രൈവർക്കെതിരെചുമത്തിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പും ഡ്രൈവർക്കെതിരെനടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് കോട്ടയം ആർടിഒ അറിയിച്ചു. ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയം ചിങ്ങവനം പവര്‍ ഹൗസ് ജംഗ്ഷനടുത്തുവെച്ച് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്.
കോട്ടയം ചിങ്ങവനം പവര്‍ ഹൗസ് ജംഗ്ഷനടുത്തുവെച്ച് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. 13 വയസുകാരനായ അഭിറാമിനാണ് ബസില്‍ നിന്ന് തെറിച്ചുവീണ് പരുക്കേറ്റത്. മുഖത്തും കൈകള്‍ക്കുമാണ് പരുക്ക്. ചികിത്സ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥി തെറിച്ചുവീണിട്ടും സ്വകാര്യ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബസ് പിന്നീട് നാട്ടുകാര്‍ തടഞ്ഞുവെച്ചു.